കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
1453635
Monday, September 16, 2024 10:47 PM IST
കൂടരഞ്ഞി: കൂടരഞ്ഞി-മുക്കം റോഡിൽ പട്ടോത്ത് കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.കോലോത്തും കടവ് കരിക്കുംപറമ്പിൽ ഷെരീഫ് (55) ആണ് മരിച്ചത്.
കൂടരഞ്ഞി-മുക്കം റോഡിൽ പട്ടോത്ത് 13ന് ഉച്ചയോടെയായിരുന്നുഅപകടം. കാറ് ബൈക്കിനെ ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഷെരീഫിന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൂടരഞ്ഞി അങ്ങാടിയിലെ ഗുഡ്സ് ഡ്രൈവർ ആണ് ഷെരീഫ്. മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിരിക്കെയാണ് മരണം.
പരേതരായ കരിക്കംപറമ്പിൽ ഹമീദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: റഫീന തിരുവമ്പാടി (ചോലയിൽ കുടുംബാംഗം). മക്കൾ: ജസൽ (ഖത്തർ), ജിസ്ന, ഫാത്തിമ സന. മരുമക്കൾ: ജംഷീർ തെക്കെമണ്ണിൽ (ചെമ്പുകടവ്), ആദില ശെറിൻ പറക്കോട്ടുകുലത്ത് (തിരുവമ്പാടി).സഹോദരങ്ങൾ: ലൈല (കൂടരഞ്ഞി), ഷക്കീല (പുൽപ്പള്ളി- ഇരുളം), മസീന (മാവൂർ), ഷജ്ല (കൂമ്പാറ).