കൂടരഞ്ഞിയിൽ വാഹനാപകടം
1453476
Sunday, September 15, 2024 4:51 AM IST
കൂടരഞ്ഞി: കൂടരഞ്ഞി-മുക്കം റോഡിൽ പട്ടോത്ത് കാറിന് പിന്നില്‍ ബൈക്കിടിച്ച് അപകടം. ഇന്നലെ ഉച്ചയോടു കൂടിയാണ് അപകടം നടന്നത്. ബൈക്കിനു പിന്നിൽ കാറടിച്ച്തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ കൂടരഞ്ഞി സ്വദേശി കരിക്കുംപറമ്പിൽ ഷരീഫ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.