കരുതൽ മേഖല: സർക്കാർ നടപടികൾ വ്യക്തമാക്കണമെന്ന് കിഫ
1453255
Saturday, September 14, 2024 4:50 AM IST
തിരുവമ്പാടി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ (ഇഎസ്എ) നിശ്ചയിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് കിഫ ആനക്കാംപൊയിൽ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന മാപ്പ് ജിയോ കോഡിനേറ്റും, കെഎംഎൽ ഫയലും ഉൾപ്പെടെ പൊതുജനങ്ങൾക്ക് മനസിലാകും വിധം ലഭ്യമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. ജിജി വെള്ളാവൂർ, ജോൺസൺ പുത്തൂർ, ചാക്കോ കൊച്ചിലാത്ത്, കുട്ടി വാലുമ്മേൽ എന്നിവർ പ്രസംഗിച്ചു.