ഓണക്കോടി വിതരണവും ആദരിക്കലും നടത്തി
1453245
Saturday, September 14, 2024 4:43 AM IST
നരിനട: ചക്കിട്ടപാറ പഞ്ചായത്ത് ഒന്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണക്കോടി വിതരണ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി പി. വാസു നിർവഹിച്ചു.
ചടങ്ങിൽ വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് പനമറ്റം ടോമിയെ ആദരിച്ചു. വാർഡ് പ്രസിഡന്റ് ശശി പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡിന്റ് ജോർജ് മുക്കള്ളിൽ, മുൻ പഞ്ചായത്ത് അംഗം പൗളിൻ ജോണി,
ജെയിംസ് തോട്ടുപുറം, മണ്ഡലം ഭാരവാഹി പി.ആർ. ലോഹിദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ ശശി, സുഭാഷ് മാത്യു, ആഗസ്തി പഴുക്കാക്കുളം, പി.സി. ചാക്കോ, ബേബി മുക്കത്ത് എന്നിവർ പ്രസംഗിച്ചു.