കക്കയം ഡാം റോഡിലെ കാട് വെട്ടി നീക്കി ജീവനക്കാർ
1452153
Tuesday, September 10, 2024 4:37 AM IST
കൂരാച്ചുണ്ട്: യാത്രക്കാർക്ക് ദുരിതമായി മാറിയ കക്കയം ഡാം റോഡിലെ കാടുവെട്ടി നീക്കി കക്കയം ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർ. ഓണക്കാലമായതോടെ കക്കയത്ത് നിരവധി വിനോദ സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ഡാം റോഡിൽ കാടു മൂടിയത് വെട്ടി നീക്കാൻ അധികൃതർ തയാറാവാത്ത സാഹചര്യത്തിലാണ് ജീവനക്കാർ രംഗത്ത് എത്തിയത്.
കക്കയം ഇക്കോ ടൂറിസം ഗൈഡുമാർ, ഹൈഡൽ ടൂറിസം ജീവനക്കാർ, വനം വകുപ്പ് ജീവനക്കാർ, കെഎസ്ഇബി ജീവനക്കാർ എന്നിവർ രംഗത്തിറങ്ങിയാണ് ഡാം സൈറ്റ് മുതൽ കക്കയം ടൗണ്‍ വരെ റോഡരികിലെ കാടുവെട്ടി നീക്കിയത്. ഇടുങ്ങിയതും വളവുകളും നിറഞ്ഞ ഡാം റോഡിൽ കാടുമൂടിയതോടെ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടായിരുന്നു.