മുക്കം സർവീസ് സഹ. ബാങ്ക്; മുൻ ഭരണസമിതിക്കെതിരേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
1452150
Tuesday, September 10, 2024 4:37 AM IST
മുക്കം: മുക്കം സർവ്വീസ് സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർപട്ടികയിൽ നിന്നു 3400 ഓളം പേർ അകാരണമായി ഒഴിവാക്കപ്പെട്ടു എന്നാരോപിച്ചു കഴിഞ്ഞ ദിവസം ബാങ്കിലെ മുൻ യുഡിഎഫ് ഭരണസമിതി വാർത്താസമ്മേളനം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി.
വോട്ടർ പട്ടികയിൽനിന്നു ആളുകൾ ഒഴിവാക്കപ്പെട്ടത് യുഡിഎഫ് മുൻഭരണ സമിതിയുടെ പിടിപ്പുകേടു മൂലമാണെന്നു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബാങ്കിന്റെ മെന്പർമാരുടെയും ഇടപാടുകാരുടെയും താല്പര്യം യഥാസമയം സംരക്ഷിക്കാനോ മെന്പർമാരുമായി ബന്ധപ്പെട്ട കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള രജിസ്റ്റർ സംബന്ധമായ തർക്കങ്ങൾ തീർക്കാനോ ശ്രമിക്കാതെ കോടികൾ കോഴവാങ്ങി പുതിയ 17 നിയമനങ്ങൾ നടത്തുക മാത്രമാണ് മുൻ യുഡിഎഫ് ഭരണ സമിതി ചെയ്തതെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു.
കെ.ടി.ബിനു, കെ.ടി.ശ്രീധരൻ, ദീപു പ്രേംനാഥ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.