മലയോര ഹൈവേ നിർമാണം : പെരുവണ്ണാമൂഴി-ചക്കിട്ടപാറ പാതയോരത്ത് അപകട ഭീഷണി ഉയർത്തി വൻ മരങ്ങൾ
1450760
Thursday, September 5, 2024 4:39 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി-ചക്കിട്ടപാറ പാതയോരത്ത് അപകട ഭീഷണി ഉയർത്തി വൻ മരങ്ങൾ. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വീതി കൂട്ടി ഇടിച്ചതിനാലാണ് മരങ്ങൾ അപകട നിലയിലായത്.
ശക്തമായ മഴയും കാറ്റുമുണ്ടായാൽ ഏതു നിമിഷവും കടപുഴകി വീഴാവുന്ന നിലയിലാണ് മരങ്ങൾ നിൽക്കുന്നത്. ഇതിന് തൊട്ടു താഴെ 11 കെവി വൈദ്യുതി ലൈനുണ്ട്. ബസുകളും സ്കൂൾ വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
മരങ്ങൾ മുറിച്ചതിനുശേഷം മാത്രമേ റോഡിനു വീതി കൂട്ടുന്ന പ്രവർത്തി നടത്താൻ പാടുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം വരുന്നതിനു മുമ്പ് മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.