ജലസേചന വകുപ്പ് ഭൂമിയിൽ നിർമിച്ച ഷെഡ് പോലീസ് പൊളിച്ചു നീക്കി
1450757
Thursday, September 5, 2024 4:36 AM IST
കൂരാച്ചുണ്ട്: ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ സാമൂഹിക വിരുദ്ധർ നിർമിച്ച ഷെഡ് പോലീസ് പൊളിച്ച് നീക്കി. കല്ലാനോട് താഴെ അങ്ങാടിയിലെ മുണ്ടിയാനി കോളനി റോഡരികിലാണ് ഇത്തരത്തിൽ ഷെഡ് നിർമിച്ചത്.
ഇവിടെ മദ്യപാനം, ചീട്ടുകളി എന്നിവ നടക്കുന്നതായി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ, എസ്ഐ എസ്.ആർ. സൂരജ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഷെഡ് പൊളിച്ച് നീക്കിയത്.
ലഹരി മാഫിയ സംഘങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.