ചൊത്ത കൊല്ലി ബസ് സ്റ്റോപ്പിനും വീടുകള്‍ക്കും ഭീഷണിയായി പാറ
1445106
Thursday, August 15, 2024 8:25 AM IST
കുറ്റ്യാടി: കരിങ്ങാട് റോഡിലെ ചൊത്ത കൊല്ലി റോഡിലെ ഉയരം കൂടിയ കുന്നിന് മുകളിലെ പാറ വീടുകള്‍ക്കും ബസ് സ്റ്റോപ്പിനും ഭീഷണിയാകുന്നു.
ഏത് നിമിഷവും താഴത്തേക്ക് വീഴാന്‍ പാകത്തിലാണ് പാറ നിലനില്‍ക്കുന്നത്. കനത്ത മഴയില്‍ മണ്ണ് ഇളകിയാല്‍ പാറ ഉരുണ്ട് താഴെക്ക് പതിക്കും .ജീപ്പ് കയറാനും ബസ് കയറാനുമുള്ള കാത്തിരിപ്പ് കേന്ദ്രം ഇതിന് താഴെയുള്ള റോഡിലാണ് .
ഏതാനും ചില വീടുകള്‍ക്കും ഈ പാറ അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. പാറ പൊട്ടിച്ച് മാറ്റണമെന്നാണ് പരിസരവാസികള്‍ ആവശ്യപ്പെടുന്നത്.