കൊ​യി​ലാ​ണ്ടി: യു​വ​മോ​ർ​ച്ച സം​ഘ​ടി​പ്പി​ച്ച തി​രം​ഗ യാ​ത്ര​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി പ്ര​വ​ർ​ത്ത​ക​ന് പ​രു​ക്ക്. കോ​മ​ത്തു​ക​ര ദീ​പേ​ഷി (33)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട്- ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സി​യ ബ​സാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. കോ​ഴി​ക്കോ​ട് -ക​ണ്ണൂ​ർ റൂ​ട്ടി​ൽ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​വും അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​താ​യി ബി​ജെ​പി ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി കൊ​യി​ലാ​ണ്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.