ബഷീര്‍ അഹമ്മദിന്റെ നിര്യാണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അനുശോചിച്ചു
1444511
Tuesday, August 13, 2024 4:37 AM IST
കോഴിക്കോട്: പ്രമുഖ പത്ര ഫോട്ടോഗ്രാഫറായിരുന്ന ബഷീര്‍ അഹമ്മദിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കാലിക്കറ്റ് പ്രസ്ക്ലബിന്റെയും സീനിയര്‍ ജേർണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
യോഗത്തില്‍ ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് ട്രഷറര്‍ പി.വി. നജീബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി. വിജയകുമാര്‍, എന്‍.പി.ചെക്കുട്ടി, എം. ബാലഗോപാലന്, എം.ടി. വിധുരാജ്, സി. അബ്ദുറഹിമാന്, പി.പി. അബൂബക്കര്‍,
കെ.എഫ്.ജോര്‍ജ്, ബിമല്‍ തമ്പി, എ.പി.അബൂബക്കര്‍, സി.ഒ.ടി.അസീസ്, ബാബു ചെറിയാന്, ഷിജിത്ത്, കെ.നീനി, എം. ജയതിലകന്‍,പി.കെ. സജിത്ത് എന്നിവര്‍ സംസാരിച്ചു.