വയനാടിന് കൈത്താങ്ങുമായി യൂത്ത് കോണ്ഗ്രസ്
1444507
Tuesday, August 13, 2024 4:37 AM IST
കൂടരഞ്ഞി: വയനാട്ടിലെ ദുരിതബാധിതർക്കു യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായുള്ള ന്യൂസ് പേപ്പർ ചലഞ്ചിന് കൂടരഞ്ഞി മണ്ഡലത്തിൽ തുടക്കമായി.
കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പതിപറന്പിൽ, യൂത്ത് മണ്ഡലം പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിലിന് പഴയ പത്രം നൽകി ഉദ്ഘാടനം ചെയ്തു. റിബിൻ തെക്കുംകാട്ടിൽ, ദിപിൻ കൂന്പാറ, ജോബിൻസ് പെരുന്പൂള, ആൽവിൻ ജോസഫ്, ടെജിൻ പൂവാറൻതോട്, അക്ഷയ് മണിമല, ആൽബിൻ താഴെകൂടരഞ്ഞി എന്നിവർ പങ്കെടുത്തു.