സോണിയ ജയിംസിനെ അനുമോദിച്ചു
1444503
Tuesday, August 13, 2024 4:28 AM IST
കൂടരഞ്ഞി: കേന്ദ്രഭവന നഗര വികസന മന്ത്രാലയത്തിന്റെ ബെസ്റ്റ് ഡെവലപ്പ്മെന്റ് പാർട്ണർ പുരസ്കാരം ലഭിച്ച കുടുംബശ്രീ അക്കൗണ്ടിംഗ് ഓഡിറ്റ് ഗ്രൂപ്പായ കാസിന്റെ സെക്രട്ടറി സോണിയ ജയിംസിന് കുടുംബശ്രീ സിഡിഎസിന്റെ അനുമോദനം.
കൂടരഞ്ഞി സ്വദേശിയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഡിറ്ററുമാണ് സോണിയ. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉപഹാരം നൽകി. സിഡിഎസ് ചെയർപേഴ്സണ് കെ. ആർ. ശ്രീജമോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.