വീടുകൾ നിർമിച്ചു നൽകും
1444253
Monday, August 12, 2024 5:02 AM IST
കോഴിക്കോട്: പ്രകൃതിദുരന്തം നടന്ന വയനാട്ടില്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച നൂറ് വീടുകളില്‍ അഞ്ചെണ്ണവും വിലങ്ങാട് പ്രകൃതിദുരന്തത്തില്‍ ഷാഫി പറമ്പില്‍ എംപി പ്രഖ്യാപിച്ച 20 വീടുകളില്‍ ഒരുവീടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
പൊതുപിരിവില്ലാതെ പാര്‍ട്ടി ഭാരവാഹികളുടെയും അനുഭാവികളുടെയും അഭ്യുദയകാംക്ഷികളുടെയും ഇടയില്‍നിന്ന് ഇതിന്റെ പണം കണ്ടെത്താമെന്ന് ജില്ലാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.