കിഷോർ കുമാറിന് സ്വീകരണം നൽകി
1444252
Monday, August 12, 2024 5:02 AM IST
കുന്നമംഗലം: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന സെൻട്രൽ ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം നേടി കൊടുത്ത കോച്ച് കിഷോർ കുമാറിന് കാരന്തൂർ പാറ്റേൺ സ്റ്റേഡിയത്തിൽ സ്വീകരണം നൽകി.
കുന്നമംഗലം ടൗണിൽ നിന്നും വൻ ജനാവലിയോട് കൂടി ആരംഭിച്ച സ്വീകരണ ജാഥ പാറ്റേൺ സ്റ്റേഡിയത്തിൽ അവസാനിച്ചു. സ്വീകരണ പരിപാടി പി.ടി.എ. റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി യൂസഫ് പട്ടോത്ത് അധ്യക്ഷത വഹിച്ചു.
ഒ. രാജഗോപാൽ, പിടിഎ പ്രസിഡന്റ് ടി.പി. നിധീഷ്, അരിയിൽ അലവി, വി. അനിൽകുമാർ, ബാബു നെല്ലൂളി, എം.കെ. മോഹൻദാസ്, ഖാലിദ് കിളിമുണ്ട എന്നിവർ പ്രസംഗിച്ചു.