പ്രകൃതിക്ഷോഭം: ദുരിതമനുഭവിക്കുന്ന കർഷകർക്ക് സഹായം നൽകണമെന്ന്
1444245
Monday, August 12, 2024 4:56 AM IST
ചക്കിട്ടപാറ: പ്രകൃതിക്ഷോഭം കാരണം ദുരിതമനുഭവിക്കുന്ന മുഴുവൻ കർഷകർക്കും മതിയായ സാമ്പത്തിക സഹായം നൽകണമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് കാർഷിക വികസന സമിതിയോഗം പാസാക്കിയ പ്രമേയത്തിൽ സർക്കാരിനോടാവശ്യപ്പെട്ടു. 17ന് കർഷക ദിനം ആചരിക്കും. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു.
കേരളാ കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മനായർ പരിപാടികൾ വിശദീകരിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, എ.ജി. ഭാസ്കരൻ, ബാബു കൂനന്തടം, വി.വി. കുഞ്ഞിക്കണ്ണൻ, ടോമി വള്ളിക്കാട്ടിൽ, കുഞ്ഞമ്മദ് പെരുഞ്ചേരി, രാജൻ വർക്കി, ഐ. സുരേഷ്, കെ.സി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.