ദുരിതമായി റോഡിലെ ചെളിയും വെള്ളക്കെട്ടും
1443909
Sunday, August 11, 2024 5:33 AM IST
പെരുവണ്ണാമൂഴി: റോഡിലെ ചെളിയും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമായി മാറി. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം വൃഷ്ടി പ്രദേശത്ത് പഴയ റിക്രിയേഷൻ ക്ലബിനു മുൻഭാഗത്തെ റോഡിലാണിത്. ആറ് മെഗാവാട്ട് വൈദ്യുതി നിലയ നിർമാണത്തിനായി കരാറുകാർ മുമ്പ് സ്ഥാപിച്ച ക്രഷർ ഭാഗത്ത് അവശേഷിച്ച മണ്ണും പാറപ്പൊടിയും മഴവെള്ളത്തിൽ ഒഴുകി റോഡിലെത്തുകയാണ്.
കരാറുകാർ ഏരിയ വൃത്തിയാക്കാതെ നേരത്തെ സ്ഥലംവിട്ടതാണ് ദുരിത കാരണം. ജലസേചന വകുപ്പിന്റെ അധീനതയിൽ വരുന്ന ഭാഗമാണിത്. ചെളിക്കെട്ട് നീക്കാനും മണ്ണ് റോഡിലെത്തുന്നത് തടയാനും നടപടി സ്വീകരിക്കണമെന്നാണു ഉയരുന്ന പൊതു ആവശ്യം.