യൂത്ത് ലീഗ് ആർടി ഓഫീസ് ഉപരോധിച്ചു
1443335
Friday, August 9, 2024 4:50 AM IST
പേരാന്പ്ര: കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസുകൾ പണിമുടക്ക് നടത്തുന്പോൾ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ പേരാന്പ്ര ജോയിന്റ് ആർടി ഓഫീസ് ഉപരോധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, ട്രഷറർ കെ.സി. മുഹമ്മദ്, സലിം മിലാസ്, സത്താർ കീഴരിയൂർ, ടി.കെ. നഹാസ്, സി.കെ. ഹാഫിസ്, ദിൽഷാദ് കുന്നിക്കൽ, യാസർ കക്കാട്, ഷബീർ ചാലിൽ എന്നിവർ നേതൃത്വം നൽകി.