ഇരുനില വീട് തകർന്നുവീണു; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
1441865
Sunday, August 4, 2024 5:24 AM IST
നാദാപുരം: വാണിമേൽ ഭൂമിവാതുക്കലിൽ നിർമാണം നടക്കുന്ന ഇരുനില വീട് തകർന്നു. ഇരുന്നലാടുമ്മലിലെ തലോപ്പാണ്ടി മഹബൂബിന്റെ ഉടമസ്ഥതയിൽ നിർമിക്കുന്ന നാല് വീടുകളിൽ ഒന്നാണ് നിലംപൊത്തിയത്.
തൊഴിലാളികൾ അത്ഭുകരമായി രക്ഷപ്പെട്ടു. കനത്ത മഴ കാരണം കല്ലുകൾ കുതിർന്നതാകാം അപകട കാരണമെന്ന് കരുതുന്നു. നിർമാണ ജോലിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ വിശ്രമിക്കുമ്പോഴാണ് കെട്ടിടം തകർന്ന് വീണത്. ഇതിനിടയിൽ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.