ഭിന്നശേഷിക്കാരിയായ 13 വയസുകാരിക്കു നേരെ പീഡനം; പ്രതിക്ക് ഒമ്പത് വര്‍ഷം തടവ്
1441596
Saturday, August 3, 2024 4:47 AM IST
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് ഒമ്പത് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് കളത്തില്‍ ഹൗസില്‍ കാസി(67)മിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
പിഴ പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. താമരശേരി പോലീസ് സബ് ഇൻസ്പെക്ടർ സനൂജ് അന്വഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.ആര്.എന്‍. രഞ്ജിത്ത് ഹാജരായി.