വിലങ്ങാടിന് കൈത്താങ്ങുമായി കൂടത്തായ് സെന്റ് മേരീസ് എസ്പിസി യൂണിറ്റ്
1441593
Saturday, August 3, 2024 4:47 AM IST
നാദാപുരം: കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ സമാഹരിച്ചു നൽകി.
അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ ഉൾപ്പടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ സിപിഒ റെജി ജെ. കരോട്ടിന്റെ നേതൃത്വത്തിൽ വാണിമേൽ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു.
നാദാപുരം ഡിവൈഎസ്പി എ.പി. ചന്ദ്രൻ, എഡിഎൻഒ ഷൈനിയുടെ സാന്നിധ്യത്തിൽ എസ്പിസി യൂണിറ്റിന്റെ സഹായം പഞ്ചായത്ത് അധികൃതർക്ക് കൈമാറി. സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ്, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ, പിടിഎ പ്രസിഡന്റ് കെ.കെ. മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.