വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്തധികൃതർ സന്ദർശിച്ചു
1441586
Saturday, August 3, 2024 4:42 AM IST
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ 12-ാം വാർഡിൽപെട്ട താഴത്ത്മുറി പ്രദേശത്തെ വെള്ളം കയറിയ വീടുകൾ പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പ്രദേശത്ത് 12 ഓളം വീടുകളിലാണ് വെള്ളം കയറിയത്.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വാർഡ് അംഗങ്ങളായ യു.പി. മമ്മദ്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ദുരിത ബാധിതർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.