‘ക​ല്ലാ​യി​പ്പു​ഴ​യി​ലെ ചെ​ളി​യും മ​ണ്ണും നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണം’
Saturday, August 3, 2024 4:42 AM IST
കോ​ഴി​ക്കോ​ട്: ക​ല്ലാ​യി പു​ഴ​യി​ൽ അ​ടി​ഞ്ഞ ചെ​ളി​യും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ടെ​ന്‍​ഡ​റി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി ത്വ​രി​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 11 കോ​ടി രൂ​പ​ക്ക് വെ​സ്റ്റ് കോ​സ്റ്റ് ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി ന​ൽ​കി​യ കു​റ​ഞ്ഞ ടെ​ന്‍​ഡ​റി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​റി​ഗേ​ഷ​ൻ ചീ​ഫ് എ​ന്‍​ജി​നി​യ​ർ ജ​ല​വി​ഭ​വ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.


പ്ര​വൃ​ത്തി ആ​റ് ത​വ​ണ ടെ​ന്‍​ഡ​ര്‍ ചെ​യ്ത​തി​നാ​ൽ ഇ​തി​ലും മി​ക​ച്ച ഓ​ഫ​ർ ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ധി​ക തു​ക​യാ​യ അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ചെ​ളി​യും മ​ണ്ണും കാ​ര​ണം പു​ഴ​യി​ലെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.