"മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കില്ല’
1438467
Tuesday, July 23, 2024 7:40 AM IST
ബാലുശേരി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാനും വ്യക്തിഹത്യ ചെയ്യാനും ചില തല്പര കക്ഷികൾ ബോധപൂർവം ശ്രമിക്കുന്നതിനെ കേരള ജനത തള്ളിക്കളയുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
എൻസിപി -എസ് നന്മണ്ട മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വൻഷനിൽ വച്ച് മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഇക്ബാൽ ചോറ്റ്കോട്ടയിലും സഹപ്രവർത്തകരും മന്ത്രിയിൽ നിന്നും അംഗത്വം സ്വീകരിച്ച് എൻസിപിയിൽ ചേർന്നു. വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് സി.കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, എം. ഗംഗാധരൻ, ഇ.കെ. ബാലകൃഷ്ണൻ, ഹരിദാസൻ ഈച്ചരോത്ത്, എൻ.അജിത ആറാങ്കോട്ട് എന്നിവർ പ്രസംഗിച്ചു.