അന്തർദേശീയ ചെസ് ദിനാചരണം നടത്തി
1438137
Monday, July 22, 2024 5:24 AM IST
താമരശേരി: മൈക്കാവ് ജനതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ ചെസ് ദിനാചരണം നടത്തി. കുട്ടികൾക്കായി ചെസ് പരിശീലനവും പ്രദർശന മത്സരവും നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം ഫാ. റെജി കോലാനി അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ലൈജു തോമസ്, പി.എം. ജോബി, കെ.വി. ജോൺ എന്നിവർ പ്രസംഗിച്ചു.