ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1438117
Monday, July 22, 2024 5:16 AM IST
വേനപ്പാറ: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. താമരശേരി ഡിവൈഎസ്പി പി. പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുത്തു.
സ്കൂൾ മാനേജർ ഫാ. സ്കറിയ മങ്കരയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ലീന വർഗീസ്, സ്കൂൾ ലീഡർ ബിലീന ആൻ ബെന്നി, വ്യക്തിത്വ വികസന ക്ലബ് കൺവീനർ സീന ജോർജ് എന്നിവർ പ്രസംഗിച്ചു.