ഉമ്മൻചാണ്ടി രക്തദാന സേന നാടിന് സമർപ്പിച്ചു
1437513
Saturday, July 20, 2024 5:01 AM IST
താമരശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉമ്മൻചാണ്ടി സ്മാരക രക്തദാന സേന കെപിസിസി മുൻ സെക്രട്ടറി എൻ.കെ. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആയിഷക്കുട്ടി സുൽത്താൻ, ഡിസിസി അംഗം പി.സി. മാത്യു, സന്തോഷ് മാളിയേക്കൽ, ഷിജു ഐസക്, സലോമി സലീം, നൗഷാദ്, ശാരദ ഞാറ്റുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.