മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണം: കെഎസ്എസ്പിയു
1437511
Saturday, July 20, 2024 5:01 AM IST
ചക്കിട്ടപാറ: മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കെഎസ്എസ്പിയു ചക്കിട്ടപാറ യൂണിറ്റ് അർധ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാഘവൻ, സംസ്ഥാന കൗൺസിൽ അംഗം ഡി. ജോസഫ്, പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എ. ജോർജ്, സെക്രട്ടറി പി. രവീന്ദ്രൻ, പി.ജെ. മാത്യു, സന്തോഷ് കുമാർ, ടി.പി. ശ്രീധരൻ, സി. വിജയകുമാർ, എം.എ. മാത്യു, വി.എൽ. ലൂക്ക, സുധീർകുമാർ, എം.ഡി. വത്സ എന്നിവർ പ്രസംഗിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്. അമൃത, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മിക്ക മരിയ, അന്ന റോസ്, എസ്. അനയ്, ലെന മരിയ എന്നിവരെയും 75 വയസ് പൂർത്തിയായ കെഎസ്എസ്പിയു അംഗങ്ങളെയും ആദരിച്ചു. പുതിയ അംഗങ്ങൾക്ക് സ്വീകരണവും നൽകി.