നരിനട പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
1437510
Saturday, July 20, 2024 5:01 AM IST
കൂരാച്ചുണ്ട്: നരിനട സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. ബ്രിജിൻ പൂതർമണ്ണിൽ കാർമികത്വം വഹിച്ചു.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടാകും. സമാപന ദിവസമായ 28ന് വൈകുന്നേരം 5. 30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം എന്നിവയ്ക്ക് ഫാ. മനോജ് കൊല്ലംപറമ്പിൽ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.