പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
1437226
Friday, July 19, 2024 4:36 AM IST
കോഴിക്കോട്: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ നേതൃ യോഗം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരണമെന്നും യോഗം വിലയിരുത്തി.യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് എം.വി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.ടി. നിസാര്‍, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ജയചന്ദ്രന്, മീഡിയ ചെയര്മാന് ജോയ് പ്രസാദ് പുളിക്കല്‍, സംസ്ഥാന ട്രഷറര്‍ ഒ.വി. വിജയന് കല്ലാച്ചി, ഇസ്മയില്‍ പുനത്തില്‍, പി. അനില്‍ ബാബു, ഉസ്മാന് ഒഞ്ചിയം, അബ്ദുൾ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.