കുണ്ടുതോട്ടിൽ കാട്ടാനശല്യം രൂക്ഷമായി
1437220
Friday, July 19, 2024 4:35 AM IST
പശുക്കടവ്: കാവിലുംപാറ കുണ്ടുതോട്ടിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷം. നിരവധി കർഷകരുടെ വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
കാട്ടാനകളെ പേടിച്ച് വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
വട്ടിപ്പന ഭാഗത്തെ ചെന്പളായിൽ ജോയി, ചിറയ്ക്കൽ വിൽസണ്, തറക്കുന്നേൽ ബേബി എന്നിവരുടെ തോട്ടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാനയെത്തി തെങ്ങ്, കമുക്, വാഴ, ജാതി, ഗ്രാന്പു കൃഷികൾ ചവിട്ടിയരച്ചു.
ജോയിയുടെ വീട്ടുമുറ്റത്തുവരെ കാട്ടാനയെത്തിയത് വീട്ടുകാരിൽ ഭീതി സൃഷ്ടിച്ചു. വനപാലകരെ വിവരം അറിയിച്ചിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാവില്ലെന്നാണ് കർഷകരുടെ പരാതി. ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ക്ലീൻകുണ്ടുതോട് ജനകീയ സംഘാടക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.