ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
1437218
Friday, July 19, 2024 4:35 AM IST
കോഴിക്കോട്: സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും സമൂഹത്തിലെ ദുര്‍ബലരും കഷ്ടപ്പെടുന്നവരുമായവരെ കരുതലോടെ ചേര്‍ത്ത് പിടിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ. മുരളീധരന് അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ഒന്നാ ചരമ വാര്‍ഷിദിനത്തില്‍ ഡിസിസി കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ജയന്ത്, എന്‍. സുബ്രഹ്മണ്യന്, കെ.സി. അബു, ഐ. മൂസ, പി.എം. അബ്ദുറഹിമാന്, കെ.പി. ബാബു, കെ. രാമചന്ദ്രന്, ആദം മുല്‍സി, സുല്‍ഫിക്കര്‍അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് മലബാർ പീപ്പിൾസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും നടത്തി. മലബാറിന്റെ വികസന നായകനായിരുന്നു ഉമ്മൻചാണ്ടിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യരക്ഷാധികാരി സണ്ണി തോമസ് പറഞ്ഞു.
മലബാറിന്റെ വികസനത്തിന് വേണ്ടി എയിംസ് മെഡിക്കൽ കോളജും,മെട്രോ റെയിലും അടിയന്തരമായി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാവണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ മുഖ്യ പ്രഭാഷണവും പുരസ്കാര വിതരണവും നടത്തി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ജയരാജൻ അനുഗ്രഹക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ പുരസ്കാരം നൽകി. പി.ഒ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.വി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരുന്നു. രാമദാസ് വേങ്ങേരി, കെ.പി. കോരൻ ചേളന്നൂർ, ലൈജു റഹീം, റീജ കക്കോടി, തങ്കം പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ബേപ്പൂർ: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എൻജിഒ അസോസിയേഷൻ പ്രവർത്തകർ. മീഞ്ചന്ത ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അസോസിയേഷൻ ഏർപ്പെടുത്തിയ വീൽചെയർ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി വിതരണം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. സി. കൃഷ്ണേന്ദു ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിജു കെ. നായർ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ മുഖ്യാതിഥി ആയിരുന്നു.
ചെറുവണ്ണൂർ: കർഷക കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി സ്മൃതി സംഗമത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂർ അങ്ങാടിയിൽ ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.എ. ഗംഗേഷ് പച്ചക്കറി, തെങ്ങിൻ തൈകൾ വിതരണം ചെയ്തു. സുബൈർ കളത്തിൽ അധ്യക്ഷത വഹിച്ചു. എൻ. രത്നാകരൻ, കമറുദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, ടി.എ. ജോസ്, സ്വരൂപ് ശിവപുരി, കെ. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട്: ജനകീയ നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ആശുപത്രിയിൽ വീൽ ചെയറുകൾ വിതരണം ചെയ്തു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
കാരുണ്യത്തിന്റെ കരസ്പർശമായിരുന്നു ഉമ്മൻചാണ്ടിയെന്നും യൂത്ത് കോൺഗ്രസിന്റെ ഇടപെടൽ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി വീൽ ചെയറുകൾ ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത നേതാവായിരുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പറഞ്ഞു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, ബിന്ദു ജോൺസൺ, ബാബു കളത്തൂർ, ടി.ജെ. കുര്യാച്ചൻ, മില്ലി മോഹൻ, സുന്ദരൻ പ്രണവം, ഷിജു ചെമ്പനാനി, അമൽ ടി. ജെയിംസ്, ടോമി കൊന്നക്കൽ, ബിജു എണ്ണാർമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.
താമരശേരി: കേരള എൻജിഒ അസോസിയേഷൻ പ്രവർത്തകർ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം സ്മൃതി ദിനത്തിൽ പാവപ്പെട്ട വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.
കിറ്റുകളുടെ സമർപ്പണം എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഫെന്നി കെ. പോൾ കിറ്റുകൾ ഏറ്റുവാങ്ങി. എൻജിഒ അസോസിയേഷൻ താമരശേരി ബ്രാഞ്ച് പ്രസിഡന്റ് പി. അരുൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ. അജിത് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഫവാസ്, നേതാക്കളായ പി.കെ. സുനിൽകുമാർ, ബി.സി. സാജേഷ്, സി.ബിനീഷ്, ജൂബി ജോസഫ്, യു.കെ. ആയിഷക്കുട്ടി, ബീനാ ജോസഫ് എന്നിവർ പ്രസംഗിച്ചു.