ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി; കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1437042
Thursday, July 18, 2024 7:11 AM IST
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് തള്ളിയതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനം നടത്തി. കുളം പോലെ കുഴിയെടുത്ത് യാതൊരു അടച്ചുറപ്പമില്ലാതെയാണ് മനുഷ്യ വിസര്‍ജ്ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം ആശുപത്രി അധികൃതര്‍ പുറം തള്ളിയത്.
കുഴിയില്‍ മത്സ്യങ്ങളെ നിക്ഷേപിക്കുകയും എച്ച്എംസി മീറ്റിംഗ് ഹാളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. സതീഷ് കുമാര്‍, കെ. സുരേഷ് ബാബു, ഷീബ അരീക്കല്‍, മണി പാവുവയല്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.