കെഎസ്എസ്പിയു കൺവൻഷൻ
1437040
Thursday, July 18, 2024 7:11 AM IST
കുറ്റ്യാടി: കെഎസ്എസ്പിയു കാവിലുംപാറ യൂണിറ്റ് കൺവൻഷൻ തൊട്ടിൽ പാലം സബ് ഇൻസ്പെക്ടർ എം. അൻവർ ഷാ ഉദ്ഘാടനം ചെയ്തു.
തൊട്ടിൽപ്പാലം വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ടി. വൽസമ്മ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉന്നത വിജയികളെ ആദരിക്കുകയും പുതിയ അംഗങ്ങളെ സ്വീകരിക്കുകയും ചെയ്തു.
ധനസഹായ വിതരണവും നടത്തി. എടത്തിൽ ദാമോധരൻ, കെ.കെ. രവീന്ദ്രൻ, എ. ശ്രീധരൻ, ജോൺ കട്ടക്കയം, എം.കെ. ജോൺസൺ, എസ്.വി. സേവ്യർ, വി.കെ. നാണു, വി.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.