സ്കൂട്ടർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്
1437034
Thursday, July 18, 2024 7:10 AM IST
തിരുവമ്പാടി: നിയന്ത്രണം വിട്ട സ്കൂട്ടർ 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ദന്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. കാളിയാംപുഴ-ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് വച്ച് കെഎസ്ആർ ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.
തോട്ടുമുഴി സ്വദേശികളായ ഓണാട്ട് റോയ്, ഭാര്യ ഷൈനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.