കര്‍ക്കടക വാവ് ഓഗസ്റ്റ് മൂന്നിനുതന്നെ: പണിക്കര്‍ സര്‍വീസ് സൊസൈറ്റി
1436765
Wednesday, July 17, 2024 7:41 AM IST
കോഴിക്കോട്: ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ഓഗസ്റ്റ് മൂന്നിനു തന്നെയായിരിക്കുമെന്നും കര്‍ക്കടകവാവ് ആചരിക്കേണ്ടതും ബലിതര്‍പ്പണം നടത്തേണ്ടതും അന്നുതന്നെയാണെന്നും പണിക്കര്‍ സര്‍വീസ് സൊസൈറ്റി, ജ്യോതിഷസഭ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ക്കടകവാവ് നാലാം തീയതിയാണെന്ന തരത്തില്‍ ചില പഞ്ചാംഗങ്ങളിലും കലണ്ടറുകളിലും രേഖപ്പെടുത്തിയതിനുപുറമേ നവമാധ്യമങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നത് ഭക്തരെ ആശയകുഴപ്പത്തിലാക്കുന്നതാണ്.
സംസഥാനത്തെ ആധികാരിക പഞ്ചാംഗങ്ങളിലെല്ലാം കര്‍ക്കടകവാവ് മൂന്നിനാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിതൃപ്രീതിക്കായി ശ്രാദ്ധം അനുഷ്ഠിക്കേണ്ടതും മൂന്നാം തീയതിയാണ്. പഞ്ചാംഗ ഏകീകരിക്കണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ചെയര്മാന് ബേപ്പൂര്‍ മുരളീധര പണിക്കര്‍, വൈസ് ചെയര്മാന് ചെലവൂര്‍ ഹരിദാസന് പണിക്കര്‍, ജ്യോതിഷ സഭ ചെയര്മാന് എം.പി. വിജീഷ് പണിക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.