മഴയാത്ര സംഘടിപ്പിച്ചു
1435960
Sunday, July 14, 2024 5:36 AM IST
കുറ്റ്യാടി: പരിസ്ഥിതി പ്രശ്നങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് പ്രഫ. ശോഭീന്ദ്രന്റെ ആശയങ്ങൾ വളരെ പ്രസക്തമാണെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ "ശോഭീന്ദ്രം' എന്ന പേരിൽ നടത്തിയ മഴയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ഇ.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. ദീപേഷ് കരിമ്പുംകര പ്രഫ. ശോഭീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഹാഫീസ് വലിയ പറമ്പത്ത്, ഷൗക്കത്തലി എരോത്ത്, ഇ.കെ. സുലോചന, വി.പി. റിനീഷ്, ഷിബു ചെറുകാട്, ലത്തീഫ് കുറ്റിപ്പുറം, സുമ പള്ളിപ്പുറം, നാസർ തയ്യുള്ളതിൽ തുടങ്ങിയവർ പ്രസംഗിച്ചു. എം. ഷഫീക്ക്, രജീഷ് പുത്തഞ്ചേരി, നിർമല ജോസഫ് തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.