കട്ടിപ്പാറയിൽ യന്ത്രവത്കരണ സെമിനാറും ലോൺ മേളയും സംഘടിപ്പിച്ചു
1429938
Monday, June 17, 2024 5:25 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനും, കേരള ഗ്രാമീൺ ബാങ്ക് കട്ടിപ്പാറ, ചമൽ ബ്രാഞ്ചുകളുടെയും, ഹരിതമിത്ര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക യന്ത്രവത്കരണ സെമിനാറും കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും ലോൺ മേളയും സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബേബി രവീന്ദ്രൻ, അഷ്റഫ് പൂലോട്, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് മോയത്ത്, അനിൽ ജോർജ്, ജിൻസി തോമസ്, കട്ടിപ്പാറ കൃഷി ഓഫീസർ അശ്വതി, ഗ്രാമീൺ ബാങ്ക് ബ്രാഞ്ച് മാനേജർ അമല ജയിംസ്, മാക്സി ജോസഫ് കൈനടി, സി.ടി. തോമസ്, പി.കെ. ഏലിയാസ്, ജയ്സൺ ഈഴകുന്നേൽ എന്നിവർ പ്രസംഗിച്ചു.