റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി
1429932
Monday, June 17, 2024 5:25 AM IST
കോടഞ്ചേരി: പഞ്ചായത്ത് പതിനേഴാം വാർഡിൽ മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി അങ്ങാടി മുതൽ സിക്ക് വളവ് വരെ റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി. വാർഡ് അംഗം വാസുദേവൻ ഞാറ്റുകാലയിലിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ് മുണ്ടാട്ടിൽ, ജോൺ നെടുങ്ങാട്ട്, ബിബി തിരുമലയിൽ, സാബു കൂട്ടിയാനി, ബേബി വലിയപറമ്പിൽ, ജോസഫ് മഠത്തിശേരി, ലിഷോ മണ്ണൂർ, ദേവസ്യാ പൈകയിൽ, ഫ്രാങ്ക്ളിൻ കുരുവൻപ്ലാക്കൽ, മനോജ് മഠത്തിശേരി, ബിനീഷ് ചങ്ങാനാനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.