ബിപിഎഡ് കോഴ്സ് ചക്കിട്ടപാറയിൽ നിലനിർത്താൻ തീരുമാനം
1429647
Sunday, June 16, 2024 5:51 AM IST
ചക്കിട്ടപാറ: കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള ചക്കിട്ടപാറ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലുള്ള ബിപിഎഡ് കോഴ്സ് ഇവിടെ തന്നെ നില നിർത്താൻ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അറിയിച്ചു.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ ഇന്നലെ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. ടി.പി. രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് നിശ്ചിത കാലയളവിൽ ഭൗതിക സാഹചര്യം വിപുലപ്പെടുത്തണമെന്നും തീരുമാനിച്ചു.
യോഗത്തിൽ ചക്കിട്ടപാറ പഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡന്റിനോടൊപ്പം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്തും യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ച് സിൻഡിക്കേറ്റ് കൺവീനർ റിച്ചാർഡ് സ്കറിയ,
ഡയറക്ടർ ഡോ. യൂസഫ്, ഡെപ്യൂട്ടി രജിസ്ട്രാർ ഡോ. രജീഷ്, പ്രിൻസിപ്പൽ ഡോ. രാജു, ചക്കിട്ടപാറ ബിപിഎഡ് കോഴ്സ് കോർഡിനേറ്റർ അബ്ദുൾ ഹമീദ് എന്നിവർ പങ്കെടുത്തു.