കൂരാച്ചുണ്ടിൽ യൂത്ത് കെയർ ബ്രിഗേഡ് ഉദ്ഘാടനം ചെയ്തു
1429645
Sunday, June 16, 2024 5:49 AM IST
കൂരാച്ചുണ്ട്: ദുരന്ത നിവാരണ മേഖലകളിൽ സന്നദ്ധ പ്രവർത്തനം ലക്ഷ്യമാക്കി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി രൂപീകരിച്ച യൂത്ത് കെയർ ബ്രിഗേഡ് എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ്ബിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, യൂത്ത് കെയർ ബ്രിഗേഡ് മേഖല ക്യാപ്റ്റൻ അജ്മൽ ചാലിടം, വിഷ്ണു തണ്ടോറ,
ജാക്സ് കരിമ്പനക്കുഴി, സന്ദീപ് കളപ്പുരയ്ക്കൽ, ജസ്റ്റിൻ കാരക്കട, തോമസ് ആനിക്കാട്ട്, ടിൽസ് പടലോടി, നിപിൻ ഐക്കുളമ്പിൽ, ആൽബിൻ കരിമ്പനക്കുഴി എന്നിവർ പ്രസംഗിച്ചു.