അരയിടത്തുപാലം ജംഗ്ഷനില്‍ അഴിയാ കുരുക്ക് : ആവശ്യത്തിന് പോലീസുകാരില്ല
1429636
Sunday, June 16, 2024 5:49 AM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ അരയിടത്തുപാലത്തിന് സമീപം ഗതാഗത കുരുക്ക് പതിവാകുന്നു. അവധി ദിനങ്ങളിലാണ് തിരക്ക് കൂടുതല്‍. പലപ്പോഴും ട്രാഫിക് നിയന്ത്രിക്കാന്പോലീസുകാരില്ലാത്തതാണ് പ്രശ്നം.
ഗോകുലം മാള്‍ ജംഗ്ഷനില്‍ ഇന്നലെ വലിയഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. മിനി ബൈപാസ് വഴിയും ടൗണ്ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മാങ്കാവ് ഭാഗത്തേക്കും മാളിലേക്കും ഇതിലുടെയാണ് പോകുന്നത്. ഇതിനിടയിലാണ് പൊറ്റമ്മല്ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പാലത്തിന് കീഴെ മാളിന് തൊട്ടുമുന്നിലുടെ കടന്നുപോകുന്നത്.
ഇന്നലെ ഉച്ചയ്ക്ക് വലിയ ഗതാഗത കുരുക്കായിരുന്നു ഇവിടെ. ബേബിമെമ്മോറിയില് ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങള്‍ വരെ വലിയ കുരുക്കില്‍ അകപ്പെട്ടു. ഒരു ഭാഗത്ത് ഗതാഗത കുരുക്ക് നിയന്ത്രിക്കുമ്പോള്‍ മറുഭാഗത്ത് കുരുക്ക് മുറുകുന്ന അവസ്ഥയാണ് ഉള്ളത്. നാലു ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ എങ്ങിനെ കടത്തിവിടണമെന്നറിയാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങുന്നതും പതിവാണ്.
വാഹന പെരുപ്പത്തിനനുസരിച്ചുള്ള ട്രാഫിക് പോലീസുകാര്‍ ഇവിടെ ഇല്ല. ഗോകുലം മാളിന് പാര്‍ക്കിംഗ് സൗകര്യമുണ്ടെങ്കിലും മാളിലേക്ക് പ്രവേശിക്കാന്‍ വാഹനങ്ങള്‍ക്ക് ഏറെ നേരം കാത്തിരിക്കണം. തൊട്ടുമുന്നിലായി സീബ്രാലൈനുമുണ്ട്.കാല് നടപോലും ഇതുവഴി ദുസ്സഹമാണ്. ഇതിനിടയിലാണ് പാലത്തിനുകീഴെയുള്ള ടൂവീലര്‍ പാര്‍ക്കിഗും. തിരക്ക് ഏറുമ്പോള്‍ മേല്പാലവും ഗതാഗത കുരുക്കിലമരും.
ഫലമോ പുതിയബസ് സ്റ്റാന്‍ഡ് ജംഗ്ഷന് വരെ മണിക്കുറുകളോളം കാത്തിരിക്കണം. നിരവധി തവണ ട്രാഫിക് പരിഷ്കാരങ്ങളില്‍ ഇവിടെ മാറ്റം വരുത്തിനോക്കിയെങ്കിലും കുരുക്ക് പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.