ബിപിഎഡ് സെന്റർ മാറ്റാനുള്ള നീക്കം: വിദ്യാർഥികൾ മാർച്ചും ധർണയും നടത്തി
1429441
Saturday, June 15, 2024 5:26 AM IST
ചക്കിട്ടപാറ: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിപിഎഡ് സെന്റർ ചക്കിട്ടപാറയിൽ നിന്നു മാറ്റാനുള്ള നീക്കത്തിനെതിരേ വിദ്യാർഥികൾ ബിപിഎഡ് കോഴ്സും ഉൾപ്പെടുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ചക്കിട്ടപാറ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘടനം ചെയ്തു.
ചക്കിട്ടപാറയിൽ ബിപിഎഡ് കോഴ്സ് നിലനിർത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് ഒരുക്കമാണ്. ഇതിനു സർക്കാർ അനുമതി നൽകിയാൽ നടപടികൾ തുടരുമെന്നു പ്രസിഡന്റ് പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു യൂണിവേഴ്സിറ്റിയിൽ ഇന്നു നടക്കുന്ന യോഗത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സംബന്ധിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. എസ്എഫ്ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി കെ.കെ. അമൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, നിഖിൽ നരിനട, സുബിത്ത് ബാബു, അനുജിത്ത് ബാബു, പി. പ്രണോയ് എന്നിവർ പ്രസംഗിച്ചു.