ബ​സി​ൽ യു​വ​തി​ക്കു നേ​രെ അ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Monday, May 27, 2024 7:19 AM IST
കൊ​ടു​വ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി​ക്കു നേ​രെ അ​തി​ക്ര​മം കാ​ണി​ച്ച മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ടു​വ​ള​ളി ചാ​വ​ടി​ക്കു​ന്നു​മ്മ​ൽ അ​ൻ​വ​റി (46)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ കു​ന്ന​മം​ഗ​ല​ത്തി നി​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി​യ 22 കാ​രി​യ്ക്കു നേ​രെ സൗ​ത്ത് കൊ​ടു​വ​ള്ളി​യി​ൽ വ​ച്ചാ​ണ് യു​വാ​വ് അ​തി​ക്ര​മം കാ​ണി​ച്ച​ത്. യു​വ​തി ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.