ക​ഞ്ചാ​വ് വി​ല്‍​പ​ന: നാ​ദാ​പു​ര​ത്ത് ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Sunday, May 26, 2024 4:22 AM IST
നാ​ദാ​പു​രം: കോ​ഴി​ക്കോ​ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​ര്‍ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി. ര​ണ്ട​ര കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ ബ​ർ​ദ് മാ​ൻ സ്വ​ദേ​ശി അ​ബ്ദു​ള്ള മൊ​ല്ല (21) , പൊ​ൻ​മേ​രി പ​റ​മ്പി​ൽ സ്വ​ദേ​ശി അ​ക്കാ​യി താ​ഴെ കു​നി​യി​ൽ എ. ​കെ. അ​മ​ൽ ( 26 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ദാ​പു​രം സി​ഐ ഇ.​വി. ദി​നേ​ശി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ദാ​പു​രം ബ​സ്സ് സ്റ്റാ​ന്‍​ഡി​ല്‍​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ര​ണ്ട​ര കി​ലോ വി​ല​ധി​കം ക​ഞ്ചാ​വ് അ​ബ്ദു​ള്ള മൊ​ല്ല​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച 45 ഗ്രാം ​ക​ഞ്ചാ​വാ​ണ് അ​മ​ലി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​നി​ങ്ങാ​ട് ത​ണ്ണീ​ർ പ​ന്ത​ൽ റോ​ഡി​ൽ ഹ​യാ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.