മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
1424811
Saturday, May 25, 2024 5:38 AM IST
പേരാമ്പ്ര: കായണ്ണ മരുതേരി കനാൽ റോഡിൽ കഴിഞ്ഞ ദിവസം മരം വീണ് ഗതാഗതം തടസപ്പെട്ടു. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ. ബൈജുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാഗംങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ. ശ്രീകാന്ത്, എൻ.എം. ലതീഷ്, കെ.എൻ. രതീഷ്, എം. മനോജ്, അജേഷ്, ഹോം ഗാർഡ് ബാബു എന്നിവർ പങ്കാളികളായി.