കാ​ലി​ക്ക​ട്ടി​ല്‍ നാ​ലു​വ​ര്‍​ഷ ബി​രു​ദം: പ്ര​ഖ്യാ​പ​നം 27ന് ​മ​ന്ത്രി ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ക്കും
Saturday, May 25, 2024 5:38 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് (എ​ഫ്‌​വൈ​യു​ജി​പി) തു​ട​ക്കം കു​റി​ക്കു​ന്ന പ്ര​ഖ്യാ​പ​നം 27ന് ​മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കേ​വീ​യം കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​നാ​കും.

നാ​നൂ​റി​ല്‍​പ​രം അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലാ​യി നാ​ലു​വ​ര്‍​ഷ ബി​രു​ദം ന​ട​പ്പാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് കാ​ലി​ക്ക​ട്ട്. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രും നാ​ലു​വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ് അ​റി​യി​ച്ചു.


എം​ഇ​എ​സ് കേ​വീ​യം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലും കാ​ലി​ക്ക​ട്ടി​ന്‍റെ നാ​ലു​വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.