കനത്ത മഴയിൽ അമ്പലക്കണ്ടി-നടമ്മൽ പൊയിൽ റോഡിൽ കലുങ്ക് തകർന്നു
1424593
Friday, May 24, 2024 5:10 AM IST
താമരശേരി: കനത്ത മഴയിൽ ഓമശേരി അമ്പലക്കണ്ടി-നടമ്മൽ പൊയിൽ റോഡിലെ തുടക്ക ഭാഗത്ത് വയലിനോട് ചേർന്നുള്ള കലുങ്ക് തകർന്ന് ഗതാഗതം തടസപ്പെട്ടു.
ജല ജീവൻ മിഷനു വേണ്ടി കുഴിയെടുത്തപ്പോൾ ക്ഷതമേറ്റ ഭാഗമാണ് തകർന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി, കേരള വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി.എൽ. ദീപ്തി ലാലിന് പരാതി നൽകി.