അമിതഭാരവുമായി വന്ന ലോറി ചെരിഞ്ഞു
1424401
Thursday, May 23, 2024 5:35 AM IST
മുക്കം: മുക്കം അഗസ്ത്യൻ മുഴിയിൽ അമിതഭാരവുമായി വന്ന ലോറി ചെരിഞ്ഞു. തിരുവമ്പാടി എസ്റ്റേറ്റിൽ നിന്നു പെരുമ്പാവൂരിലേക്ക് റബ്ബർ മരവുമായി പോയ ലോറിയാണ് അഗസ്ത്യൻമുഴി - തിരുവമ്പാടി റോഡിലെ അഗസ്ത്യൻമുഴി അങ്ങാടിയിൽ ചെരിഞ്ഞത്.
റോഡ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി കലുങ്ക് നിർമാണം നടക്കുന്ന ഭാഗത്താണ് ലോറി ചെരിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മരം കെട്ടഴിഞ്ഞ് റോഡിലേക്ക് വീണെങ്കിലും ആർക്കും പരിക്കില്ല.