കൂരാച്ചുണ്ടിൽ യുഡിഎഫ് വനിതാ സംഗമം നടത്തി
1417613
Saturday, April 20, 2024 5:25 AM IST
കൂരാച്ചുണ്ട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം ഹിബാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വനിതാ ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഷെറിൻ ചൊക്ലി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജമീല ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.
സമീറ അബ്ബാസ്, ഖദീജ, നസീറ ഹബീബ്, എൽസമ്മ പുതുപ്പറമ്പിൽ, മറിയാമ്മ കുര്യാക്കോസ്, വിൻസി തോമസ്, ഡാർളി ഏബ്രാഹാം, സിമിലി ബിജു, ജെസി ജോസഫ്, ഫാത്തിമ സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.